ടോക്കിയോ: ബാഡ്മിന്റണിൽ ലോകചാമ്പ്യൻ പി.വി.സിന്ധു നോക്കൗട്ടിൽ കടന്നു. 21-9, 21-16 എന്ന സ്കോറിലാണ് സിന്ധു ഗ്രൂപ്പ് ജെയിൽ നിന്ന് ജയിച്ചത്. ഹോങ്കോംഗിന്റെ നാൻ ഈ ചെയുങ്ങ് എൻഗാനിനെയാണ് സിന്ധു തോൽപ്പിച്ചത്.
ആദ്യ ഗെയിമിൽ അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമിൽ ഹോങ്കോംഗ് താരം ശക്തമായി തിരിച്ചുവന്നു. എന്നാൽ അന്താരാഷ്ട്രമത്സരത്തിലെ പരിചയ സമ്പന്നത സിന്ധുവിന് കരുത്തായി. ഒരു ഘട്ടത്തിൽ എൻഗാനിനെതിരെ 8-8ൽ നിന്ന് 13-11 എന്ന നിലയിലേക്കുള്ള മുന്നേറ്റമാണ് സിന്ധു നടത്തിയത്. ജപ്പാന്റെ യമഗൂച്ചിയാണ് അടുത്ത റൗണ്ടിൽ ഇന്ത്യൻ താരത്തിന്റെ എതിരാളി.
Comments