കൊച്ചി : ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദികനെതിരെ കേസ് എടുത്ത് പോലീസ്. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. എടത്തല പോലീസിന്റേതാണ് നടപടി.
നാല് വയസ്സുകാരിയെയാണ് വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. കുട്ടിയുമായി വൈദികൻ വലിയ അടുപ്പം കാണിച്ചിരുന്നതായി പിതാവിന്റെ പരാതിയിൽ പറയുന്നു. ഇത് മുതലെടുത്താണ് വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് അറിഞ്ഞതോടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ബിഷപ്പ് ഹൗസിന് മുൻപിൽ പ്രതിഷേധിച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരാണ് രക്ഷിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടത്.
മരട് പള്ളിയിലെ വികാരിയാണ് സിബി. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Comments