ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭീകരനെ സുരക്ഷാ സേന പിടികൂടി. അവന്തിപ്പോരയിലെ ഖ്രൂ മേഖലയിൽ നിന്നുമാണ് ഭീകരനെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്തത്.
ട്വിറ്ററിലൂടെയാണ് സുരക്ഷാ സേന ഇക്കാര്യം അറിയത്. മേഖലയിൽ ഭീകരൻ ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു അവന്തിപ്പോര പോലീസിന് ലഭിച്ചിരുന്ന രഹസ്യവിവരം. ഇതേ തുടർന്നാണ് സുരക്ഷാസേന തെരച്ചിൽ നടത്തിയത്. ഇയാളുടെ പക്കൽ നിന്നും പിസ്റ്റൽ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ അവന്തിപ്പോരയിലെ പാംപോർ പ്രദേശത്ത് നിന്നും ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീകരനെ പിടികൂടിയിരിക്കുന്നത്.
Comments