ഡാൻസ് കളിച്ച് വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി സിനിമയിൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഡാൻസ് കളിച്ച് വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി സിനിമയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2021, 03:52 pm IST
Facebook
Twitter
WhatsAppTelegram

അയൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗറിലെ കുട്ടികളെ സിനിമയിലെടുത്തു. കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രമായ വിരുന്നിലാണ് രാജാജി നഗറില്‍ നിന്നുള്ള കുട്ടികൾ അഭിനയിച്ചത്. അർജുന്‍ സര്‍ജ, നിക്കി ഗൽറാണി എന്നിവര്‍ക്കൊപ്പമാണ് ഇവരുടെ അരങ്ങേറ്റം.

നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് തിരുവനന്തപുരം രാജാജി നഗറിലെ  ഈ കുട്ടികൾ അയൻ സിനിമയുടെ നൃത്തരംഗം പുനരാവിഷ്ക്കരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അവര്‍ ചെയ്ത സിനിമാ വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും ഏറെ പ്രശംസിക്കപ്പെട്ടതിന് പിന്നാലെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമായി. മൊബൈൽ ക്യാമറ ഉപയോഗിച്ച് കുട്ടികൾ തന്നെയാണ് ചിത്രീകരണവും എഡിറ്റിംഗും നടത്തിയത്. സൂര്യ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തതോടെ സംഗതി സൂപ്പര്‍ ഹിറ്റ്. വിജയ് യുടെയും സൂര്യയുടെയും പിറന്നാളിനായിരുന്നു കുട്ടികള്‍ തങ്ങളുടെ ഇഷ്ട നായകന്മാരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ പുനരാവിഷ്ക്കരിച്ചത്.

സിനിമയിൽ അഭിനയിക്കാനാണ് അടുത്ത ശ്രമമെന്ന് കുട്ടികൾ അന്നേ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട സംവിധായകൻ കണ്ണൻ താമരക്കുളം ഇവരെ തേടിയെത്തി. തുടര്‍ന്ന് ‘വിരുന്ന്’ എന്ന സിനിമയിൽ പതിനൊന്നംഗ സംഘത്തിന് വേഷവും നൽകുകയായിരുന്നു. കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന സിനിമയിൽ നായിക നിക്കി ഗിൽറാണിയെ തട്ടിക്കൊണ്ട് പോകുന്ന അജയ് വാസുദേവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളായാണ് ഇവർ വെള്ളിത്തിരയിൽ എത്തുന്നത്.

കുട്ടികളുടെ നൃത്തരംഗം കണ്ട് അത്ഭുതപ്പെട്ട നിക്കിയും സെറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. സിനിമയിൽ എഡിറ്റർ ആകണമെന്നതാണ് നൃത്തരംഗവും സ്റ്റണ്ടും എഡിറ്റ് ചെയ്ത അബിയുടെ ആഗ്രഹം. ഇതിന്‍റെ തുടക്കമായി അബിയെ എഡിറ്റര്‍ വിടി ശ്രീജിത്ത് തന്‍റെ സഹായിയാക്കുകയും ചെയ്തു. തന്‍റെ തുടര്‍ന്നുള്ള സിനിമകളിലും കൂടെ കൂട്ടുമെന്ന് ശ്രീജിത്ത് പറഞ്ഞു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies