കാബൂൾ: താലിബാനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്ലാമിക സംഘട നകളും രാഷ്ട്രീയ നേതാക്കളും. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി വിളിച്ചുചേർത്ത യോഗത്തിലാണ് താലിബാനെതിരെ ഭരണകൂടത്തിന് പിന്തുണയുമായി സംഘടനകൾ രംഗത്തെത്തിയത്.
വിവിധ പ്രവിശ്യകളിലെ ജില്ലകളിൽ താലിബാൻ നടത്തുന്ന പിടിച്ചെടുക്കലും സാധാരണക്കാർ കൊല്ലപ്പെടുന്നതും യോഗത്തിൽ പ്രസിഡന്റ് അഷ്റഫ് ഗനി വിശദീകരിച്ചു. ചർച്ചയിൽ അമേരിക്കയുടെ സൈനിക പിന്മാറ്റവും പരിഭാഷകരെ അടക്കം അമേരിക്ക പ്രത്യേക വിസ നൽകി സംരക്ഷിക്കാനെടുത്ത തീരുമാനവും വിശദമാക്കി. താലിബാനെ അതാത് പ്രവിശ്യകളിൽ തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ഗനി സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചു.
അഫ്ഗാനിലെ പൊതു രാഷ്ട്രീയ അന്തരീക്ഷം സംരക്ഷിക്കാൻ പരിശ്രമിക്കുമെന്ന് ഇസ്ലാമിക സംഘടനകളും രാഷ്ട്രീയ നേതൃത്വവും അറിയിച്ചു. അഫ്ഗാൻ സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്നുമെന്നും പ്രസിഡന്റ് സംഘടനകളും ഗനിയെ അറിയിച്ചു.
Comments