ടോക്യോ : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി. പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ. 41 വർഷത്തിന് ശേഷമാണ് ഒളിമ്പിക്സിൽ ഇന്ത്യ സെമിയിൽ എത്തുന്നത്.
ക്വാർട്ടർ ഫൈനലിൽ ബ്രിട്ടൺ കീഴടങ്ങിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 3-1 ആണ് സ്കോർ നില. ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ഹർദിക് സിംഗ് എന്നിവരാണ് സ്കോറർമാർ.
ഇതിന് മുൻപ് 1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് അവസാനമായി ഇന്ത്യ സെമി കളിച്ചത്.
Comments