ലക്നൗ : ആറാമതും വിവാഹം കഴിക്കാൻ പദ്ധതിയിട്ട മുൻ മന്ത്രിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. സമാജ്വാദി പാർട്ടി നേതാവ് ചൗധരി ബഷീറിനെതിരെയാണ് കേസ് എടുത്തത്. മൂന്നാമത്തെ ഭാര്യയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം 23 നായിരുന്നു ബഷീർ ആറാമത് വിവാഹം കഴിക്കാനിരുന്നത്. ബഷീറിന്റെ സുഹൃത്തുക്കളിൽ നിന്നും ഈ വിവരം അറിഞ്ഞ യുവതി ഉടനെ മണ്ഡോലി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയതോടെ വിവാഹം മുടങ്ങി.
2012 ലായിരുന്നു ബഷീറും യുവതിയുമായുള്ള വിവാഹം. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്. എന്നാൽ പിന്നീട് മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ബഷീർ യുവതിയെ മൊഴി ചൊല്ലുകയായിരുന്നു.
മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുകയാണ് ചെയ്തതെന്നും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിനെ സമീപിച്ചത്. ബഷീറിനെതിരെ യുവതി കോടതിയെയും സമീപിച്ചിട്ടുണ്ട്.
Comments