വാഷിംഗ്ടൺ : അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ മുൻപിൽ അക്രമം. അജ്ഞാതന്റെ കുത്തേറ്റ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എൻഫോഴ്സ്മെന്റുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 27 കാരനായ ജോർജിയൻ സ്വദേശിയാണ് സംഭവത്തിന് പിന്നിൽ. പ്രകോപനമില്ലാതെ ഇയാൾ കത്തിയുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെന്റഗൺ ആസ്ഥാനത്തും സമീപ മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസുകാരന്റെ മരണത്തിൽ പോലീസ് വകുപ്പ് ദു:ഖം രേഖപ്പെടുത്തി.
Comments