ശ്രീനഗർ : കേരള ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും കർണാകടയിലും പരിശോധന. കശ്മീരിലെ മൂന്നിടങ്ങളിലും, ബംഗളൂരുവിലുമാണ് പരിശോധന നടക്കുന്നത്. രാവിലെയോടെയാണ് എൻഐഎ പരിശോധന ആരംഭിച്ചത്.
മുൻ കോൺഗ്രസ് നേതാവി ബിഎം ഇദിനപ്പയുടെ വീട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടത്തുന്നത്. കുടുംബാംഗങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇദിനപ്പയുടെ മകനെയും, ഭാര്യയെയുമാണ് ചോദ്യം ചെയ്യുന്നത്.
കശ്മീരിലെ ബന്ദിപ്പോരയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന തുടരുന്നത്. ബന്ദിപ്പോരയിലെ ഹാർഡ്വെയർ ഷോപ്പിലെ പരിശോധന പൂർത്തിയായി. കടയിലെ ജീവനക്കാരനെ ചോദ്യം ചെയ്തുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസവും ജമ്മു കശ്മീരിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ശ്രീനഗർ, അനന്ദനാഗ്, ബരാമുള്ള, എന്നീ ജില്ലകളിലായിരുന്നു പരിശോധന.
Comments