സ്പുട്‌നിക് വിതരണത്തിലുണ്ടായ കാലതാമസം ഉടന് പരിഹരിക്കുമെന്ന് കമ്പനി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്പുട്‌നിക് വിതരണത്തിലുണ്ടായ കാലതാമസം ഉടന് പരിഹരിക്കുമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 07:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി യുടെ വിതരണത്തിലുണ്ടായ കാലതാമസം ഈ മാസത്തോടെ പൂർണമായി പരിഹരിക്കും. വാക്‌സിന്റെ നിർമ്മാണ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകളാണ് വിതരണത്തിൽ കാലതാമസം ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു.

സെപ്തംബറോടെ സ്പുട്‌നിക് വി വാക്‌സിൻ ഉത്പാദനം ഇരട്ടിയാക്കും. 14 രാജ്യങ്ങളിലെ കമ്പനികളുമായി ചേർന്നാണ് ഇത് സാദ്ധ്യമാക്കുന്നത്. ഇതിനായി സഹകരിക്കുന്ന ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനുൾപ്പെടെ നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കി.

കൊറോണയുടെ ഡെൽറ്റ വകഭേദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സ്പുട്‌നിക് വി യ്‌ക്ക് കഴിയുമെന്നാണ് ഗമേലിയ സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമായത്. സുരക്ഷിതവും കാര്യക്ഷമവുമാണ് എന്നതിനാൽ ലോകവ്യാപകമായി സ്പുട്‌നിക് വി യ്‌ക്ക് ആവശ്യക്കാർ കൂടുതലാണ് എന്നും പ്രസ്താവനയിലുണ്ട്.

കൊവിഷീൽഡ്- സ്പുട്‌നിക് വാക്‌സിനുകൾ സംയോജിപ്പിച്ചുള്ള പരീക്ഷണത്തെക്കുറിച്ചും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഷീൽഡ് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയുമായി ചേർന്ന് ഈ വർഷം നവംബറിൽ വാക്‌സിൻ പരീക്ഷണം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

Tags: COVID-19SPUTNIK V
ShareTweetSendShare

More News from this section

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Latest News

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies