ജെറുസലേം: ലെബനൻ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ ഇസ്രായേൽ സൈന്യം തകർത്തു. ഇന്ന് പുലർച്ചെയോടെയായിരുന്നു പ്രത്യാക്രമണം.
വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേലിനെ തിരിച്ചടിച്ചത്. തെക്കൻ ലെബനൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേൽ സൈന്യം തന്നെയാണ് ആക്രമണം സ്ഥിരീകരിച്ചത്. ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകളും, സൗകര്യങ്ങളും തകർത്തായി സൈന്യം വ്യക്തമാക്കി.
അതേസമയം നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലബനൻ പുറത്തുവിട്ടിട്ടില്ല.
Comments