നോട്ടിംഗ്‌ഹാം ടെസ്റ്റ് ; ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നോട്ടിംഗ്‌ഹാം ടെസ്റ്റ് ; ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 01:00 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ലണ്ട്. ഇന്നലെ കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 എന്ന ദുർബലമായ നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 183ന് ഒതുക്കി ഇന്ത്യൻ ബൗളർമാർ നൽകിയ മുൻതൂക്കം ബാറ്റിംഗ് നിര തുടക്കത്തിലേ നഷ്ടമാക്കി. മഴ ഇടയ്‌ക്കിടെ തടസ്സപ്പെടുത്തുന്നതും കളിയുടെ രസം കെടുത്തുന്നുണ്ട്.

ഓപ്പണറായി ഇറങ്ങിയ കെ.എൽ.രാഹുൽ 57 റൺസുമായും ഋഷഭ് പന്ത് 7 റൺസുമായും ക്രീസിലുണ്ട്. രോഹിത് ശർമ്മ 36 റൺസ് എടുത്താണ് പുറത്തായത്. തുടർന്ന് മൂന്ന് മദ്ധ്യനിര താരങ്ങൾ ദയനീയമായി പരാജയപ്പെട്ടത് ഇന്ത്യക്ക് അടിയായി. ചേതേശ്വർ പൂജാര(4), വിരാട് കോഹ്‌ലി(0), എന്നിവരെ ആൻഡേഴ്‌സൺ പുറത്താക്കി. അജിങ്ക്യാ രഹാനെ(5) റണ്ണൗട്ടായി. ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. രവീന്ദ്ര ജഡേജയും ഷാർദ്ദൂൽ ഠാക്കൂറുമാണ് ബാറ്റ്‌സ്മാൻമാരെന്ന നിലയിൽ ഇറങ്ങാനുള്ളത്.

ടെസ്റ്റ് സ്‌പെഷ്‌ലിസ്റ്റുകളായ പൂജാരയും രഹാനേയും പുറത്തായത് മികച്ച സ്‌കോർ നേടാനുള്ള ഇന്ത്യയുടെ ശ്രമം തുടക്കത്തിലേ നഷ്ടമാക്കി. ഒപ്പം നേരിട്ട ആദ്യ പന്തിൽ നായകൻ കോഹ്‌ലിയെ പുറത്താക്കി വ്യക്തമായ മേൽക്കൈയാണ് ഇംഗ്ലണ്ട് നേടിയത്. കഴിഞ്ഞ രണ്ടു വർഷമായി ടെസ്റ്റിൽ ഒരു സെഞ്ച്വറി പോലും വിരാട് കോഹ്ലി നേടിയിട്ടില്ലെന്നത് ഇന്ത്യയെ കുഴയ്‌ക്കുന്നുണ്ട്.

Tags: ind-eng
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies