ഹരിയാനയിലെ യുദ്ധഭൂമിയിൽ നിന്നും ഉദിച്ചുയർന്നതാരം ; നീരജ് ചോപ്രയുടെ പാനിപട്ടിലെ കാന്ദ്രകുടുംബം ലോകത്തിന്റെ നെറുകയിൽ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹരിയാനയിലെ യുദ്ധഭൂമിയിൽ നിന്നും ഉദിച്ചുയർന്നതാരം ; നീരജ് ചോപ്രയുടെ പാനിപട്ടിലെ കാന്ദ്രകുടുംബം ലോകത്തിന്റെ നെറുകയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2021, 06:46 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ലോക അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോ സ്വർണ്ണം നേടിയ നീരജിന്റെ ഉദയം പാനിപട്ടെന്ന ചരിത്ര പ്രസിദ്ധമായ യുദ്ധഭൂമിയിൽ നിന്ന്. അവിശ്വസീയമായ കരുത്താണ് നീരജിലൂടെ ലോകം കണ്ടത്. കൊറോണ കാലത്തെ എല്ലാ പരിമിതികളേയും അതിജീവിച്ചാണ് നീരജ് ടോക്കിയോവിലേക്ക് എത്തിയത്. യുവതാരം ഇന്ത്യക്ക് സമ്മാനിച്ചത് അത്‌ലറ്റിക്‌സിലെ എക്കാലത്തേയും ആദ്യ ഒളിമ്പിക്‌സ് സ്വർണ്ണം.

പാനിപത്തിലെ കാന്ദ്രകുടുംബത്തിലെ 17 അംഗങ്ങളിൽ മൂത്തയാളാണ് നീരജ്. മുത്തശ്ശിയുടെ ലാളന ആവോളം ലഭിച്ച നീരജിന്റെ ചെറുപ്രായത്തിലെ തടിച്ച പ്രകൃതം ടെഡ്ഡി ബെയർ എന്ന പേരും സമ്മാനിച്ചു. കൂട്ടുകാരുടെ നിരന്തരമായ കളിയാക്കൽ എത്തിച്ചത് ജിമ്മിലേ ക്കായിരുന്നു. ജാവലിൻ എറിയുന്ന താരങ്ങളെ ബസ്സിൽ യാത്രചെയ്യവേ  കണ്ടതോടെയാണ് നീരജിന്റെ മനസ്സിൽ കായികരംഗം കുടിയേറിയത്. കളിക്കളത്തിലെ സീനിയർ താരങ്ങളിൽ നിന്നും ലഭിച്ച പ്രേരണയാണ് നീരജിന്റെ ജീവിതം മാറ്റിമറിച്ചത്.

ജിമ്മിൽ പോക്ക് പാതിവഴിക്ക് ഒഴിവാക്കി ശിവാജി സ്റ്റേഡിയത്തിലേക്ക് ചുവടുമാറ്റിയ നീരജ് പിന്നീട് രചിച്ചത് ചരിത്രമായിരുന്നു. ബിഞ്ചോളിലെ ജാവലിൻ താരം ജയ് വീറിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. 14-ാം വയസ്സിൽ പാഞ്ച്ഗുളയിലെ കായിക പരിശീലന കേന്ദ്രത്തിലെത്തി. അവിടെ ലഭിച്ച സിന്തറ്റിക് ട്രാക്കിലെ പരിശീലനം മികവ് വർദ്ധിപ്പിച്ചു. 2012ൽ ലക്‌നൗവിൽ ജൂനിയർ വിഭാഗത്തിൽ ആദ്യ സ്വർണ്ണം നേടി നീരജ് തന്റെ വരവ് അറിയിച്ചു. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയാണ് കരിയറിലെ ആദ്യ നേട്ടം നീരജ് സ്വന്തമാക്കിയത്.

അന്താരാഷ്‌ട്ര തലത്തിൽ തുടക്കം മോശമായെങ്കിലും പിന്നീട് വിദേശ പരിശീലകരുടെ കീഴിൽ ഏറെ മുന്നോട്ട് പോയി. 2016ന് ശേഷമാണ് നീരജ് അന്താരാഷ്‌ട്ര തലത്തിൽ വിജയങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചത്. അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി.86.48 മീറ്റർ എറിഞ്ഞ് ലോകജൂനിയർ റെക്കോഡാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്.

കൊറോണ കാരണം 2020ലെ പരിശീലനം മുടങ്ങിയിട്ടും പതറാതിരുന്ന നീരജ് ദേശീയ തലത്തിൽ നടന്ന അഞ്ച് മത്സരങ്ങളിൽ നാലിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചാണ് തന്റെ കരുത്ത് പ്രദർശിപ്പിച്ചത്. ആ നേട്ടം മെച്ചപ്പെടുത്തുന്ന പ്രകടനമാണ് പട്യാലയിൽ നടത്തിയത്. 88.07 മീറ്റർ ദൂരം എറിഞ്ഞാണ് ടോക്കിയോവിലേക്ക് നീരജ് പുറപ്പെട്ടത്.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies