അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 09:52 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അവസാന നിമിഷം വരെ തന്റെ ഉത്തരവാദിത്തം നിറവേറ്റി മാതൃകയായി സ്‌കൂള്‍ വാന്‍ ഡ്രൈവര്‍. സ്‌കൂള്‍ കുട്ടികളുമായി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വാഹനം സുരക്ഷിതമായി റോഡരികിലേക്ക് ഒതുക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ (50) കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വേളം ഭാഗത്തേക്ക് കുട്ടികളുമായി പോകുന്നതിനിടെ ചെറുകുന്ന് വാഴയില്‍മുക്കിന് സമീപമെത്തിയപ്പോഴാണ് അനില്‍കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപകടസാധ്യത തിരിച്ചറിഞ്ഞ അദ്ദേഹം ഉടന്‍ തന്നെ വാഹനം റോഡരികിലേക്ക് സുരക്ഷിതമായി മാറ്റിനിര്‍ത്തി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ച ഉടന്‍ സ്‌കൂള്‍ അധികൃതര്‍ ആംബുലന്‍സുമായി സ്ഥലത്തെത്തി അനില്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ മറ്റൊരു ഡ്രൈവറെ സ്ഥലത്തെത്തിച്ച് വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു. ദീര്‍ഘകാലമായി സ്‌കൂള്‍ വാഹന ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന അനില്‍കുമാറിന്റെ ഉത്തരവാദിത്തബോധവും ആത്മസമര്‍പ്പണവും നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് അനില്‍കുമാര്‍. ഭാര്യ: നിഷ (കെ.എം.സി ആശുപത്രി, കുറ്റ്യാടി). മകള്‍: പാര്‍വണ (കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി). സഹോദരി: അനില.

Tags: heart attackdiedvan driver
ShareTweetSendShare

More News from this section

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies