ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 08:34 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വിവാഹമോചന, ഗാര്‍ഹിക പീഡന കേസുകളില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. ഭാര്യയ്‌ക്ക് സ്വന്തമായി മതിയായ വരുമാനമുണ്ടെന്നും ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലുമാണെങ്കില്‍ ജീവനാംശം അനുവദിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകളില്‍ ഇരുപക്ഷത്തിന്റെയും സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തിയ ശേഷമേ കോടതികള്‍ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക പീഡന നിയമപ്രകാരം ഭാര്യയ്‌ക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കാന്‍ മൈസൂരു വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. ചില്ലാകൂര്‍ സുമലതയുടെ സുപ്രധാന വിധി. മൈസൂരു സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് ഗോണികൊപ്പ സ്വദേശിയായ 37-കാരനായ ഭര്‍ത്താവിനെതിരെ വിചാരണ കോടതി ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് വിശദമായി പരിശോധിച്ച കോടതി, ഐടി മേഖലയിലെ ജീവനക്കാരിയായ ഭാര്യയ്‌ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വരുമാനമുണ്ടെന്നും, ഭര്‍ത്താവിന്റെ മാസവരുമാനം 60,646 രൂപ മാത്രമാണെന്നും കണ്ടെത്തി. ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തമായി അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ വരുമാനമുള്ള ഭാര്യയ്‌ക്ക്, തന്നേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്ന ഭര്‍ത്താവില്‍ നിന്ന് വീണ്ടും ജീവനാംശം വാങ്ങേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണച്ചുമതലയോ മറ്റ് അസാധാരണ സാമ്പത്തിക ബാധ്യതകളോ ഇല്ലാത്ത സാഹചര്യത്തില്‍ ജീവനാംശം അനുവദിക്കുന്നത് നീതിയുക്തമല്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

‘ജീവനാംശം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പങ്കാളിയെ സംരക്ഷിക്കാനുള്ള നിയമപരമായ സഹായമാണ്. അതിനെ ഭര്‍ത്താവിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനുള്ള ഉപാധിയാക്കി മാറ്റാന്‍ അനുവദിക്കാനാവില്ല’ എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. ഭാവിയില്‍ സമാന കേസുകള്‍ പരിഗണിക്കുമ്പോള്‍ കീഴ്‌ക്കോടതികള്‍ ഇരുപക്ഷത്തിന്റെയും വരുമാനം, സാമ്പത്തിക ബാധ്യതകള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ ജീവനാംശവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

രാജ്യത്തുടനീളം ജീവനാംശവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന സുപ്രധാന വിധിയായാണ് കര്‍ണാടക ഹൈക്കോടതിയുടെ ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.

Tags: Karnataka High courtwife has more salary than husbandalimony not needed
ShareTweetSendShare

More News from this section

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

Latest News

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies