മഹാരാഷ്ട്ര : കെറോണ പ്രോട്ടോകോൾ ലംഘിച്ചതിന് സമാജ് വാദി പാർട്ടി എംഎൽഎ അബു അസിം അസ്മിക്കതിരെ കേസ്. മുംബൈ പോലിസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രോട്ടോകോൾ പാലിക്കാതെ ജന്മദിനം ആഘോഷിച്ചതിനാണ് കേസ്.
എംഎൽഎയ്ക്കും ബാക്കി 17 പേർക്കെതിരെയും കേസ് എടുത്തു. ശിവാജി നഗർ പോലിസ് സ്റ്റേഷൻ പരിസരത്തായിരുന്നു പരിപാടികൾ നടന്നത്. ഐപിസി 188, 269 സെഷനുകളും ആയുധനിയമത്തിലെ 25, 4 വകുപ്പുകൾ പ്രകാരവും മിസലേനിയസ് പ്രൊവിഷ്യൻസ് ആക്ടും പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര അസംബ്ലിയിലെ മൻകൂർഡ് ശിവാജി നഗർ മണ്ഡലത്തിലെ എംഎൽഎയാണ് ഇദ്ദേഹം. രഥം ഓടിക്കുന്ന രീതിയിൽ കുതിരവണ്ടിയിൽ ഇരുന്ന അസ്മി മാസ്ക് ഉൾപ്പെടെയുളള കൊറോണ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. പോലീസെത്തിയപ്പോൾ വാളും കൈയ്യിലേന്തി നിൽക്കുന്ന അസ്മിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം രൂക്ഷ വിമർശനത്തിനും ഇടയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Comments