കൊച്ചി: മലയാളി സ്റ്റാർട്ടപ്പ് ആപ്ലിക്കേഷനായ എൻട്രിയെ ഫോബ്‌സ് പട്ടികയിൽ ഉൾപ്പെടുത്തി. ഭാവിയിൽ വൻ വളർച്ച സാധ്യതയുള്ളതും മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളതുമായ സ്റ്റാർട്ടപ്പുകളെയാണ് ഫോബ്‌സ് പട്ടികയിലേക്ക് പരിഗണിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള നൂറ് സ്റ്റാർട്ടപ്പുകളാണ് പട്ടികയിലുണ്ടാവുക. ഇവിടെയാണ് 2017ൽ ആരംഭിച്ച എഡ്‌ടെക് ആപ്ലിക്കേഷനായ എൻട്രിക്ക് പ്രവേശനം ലഭിച്ചത്.
എൻട്രിക്ക് നിലവിൽ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. 18നും 35നും ഇടയിൽ പ്രായമുള്ളവരാണ് എൻട്രിയുടെ പ്രധാന ഉപയോക്താക്കൾ. കാസർകോടുകാരനായ മുഹമ്മദ് ഹിസാമുദ്ദീനും തൃശൂർക്കാരനായ രാഹുൽ രമേഷും ചേർന്നാണ് എൻട്രി ആപ്പ് രൂപീകരിച്ചത്.
വിവിധ കോഴ്‌സുകൾ തങ്ങളുടെ മാതൃഭാഷയിൽ പഠിക്കാമെന്നാതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. മത്സരപരീക്ഷകൾക്ക് അനുയോജ്യമായ കോഴ്‌സുകളും എൻട്രിയിൽ ലഭ്യമാണ്.
Comments