ഒളിമ്പിക്‌സ് സംഘത്തിന് ചായസൽക്കാരമൊരുക്കാൻ രാഷ്ട്രപതി ; ചടങ്ങ് സ്വാതന്ത്ര്യ ദിന തലേന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിമ്പിക്‌സ് സംഘത്തിന് ചായസൽക്കാരമൊരുക്കാൻ രാഷ്‌ട്രപതി ; ചടങ്ങ് സ്വാതന്ത്ര്യ ദിന തലേന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 10:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ കരുത്തുറ്റ പോരാട്ടം നടത്തി മടങ്ങിയ ഇന്ത്യൻ സംഘത്തിന് രാഷ്‌ട്രപതി വിരുന്നൊരുക്കും. ഒളിമ്പിക്‌സിൽ പങ്കെടുത്ത 127 അംഗ സംഘത്തിലെ എല്ലാവർക്കും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക വസതിയിലാണ് ചായ സൽക്കാരം നൽകുന്നത്. മെഡൽ ജേതാക്കളടക്കം എല്ലാവരുമായും രാഷ്‌ട്രപതി സംവദിക്കുമെന്നും രാഷ്‌ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.

രാഷ്‌ട്രപതി ഭവനിലെ സാംസ്‌ക്കാരിക കേന്ദ്രത്തിൽ സ്വാതന്ത്ര്യദിന തലേന്നാണ് ചായസൽക്കാരം തീരുമാനിച്ചിരിക്കുന്നത്. 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ താരങ്ങളും പരിശീലകരും വിശിഷ്ടാതിഥികളാണെന്ന് പ്രധാനമന്ത്രി മുന്നേ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഡൽഹിയിലെത്തുന്ന എല്ലാ താരങ്ങളും അതിനാൽ തന്നെ തലേന്ന് രാഷ്‌ട്രപതിയെയാണ് ആദ്യം കാണുക.

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ സർവ്വകാല നേട്ടമാണ് ഇത്തവണ കൊയ്തത്. ഒരു സ്വർണ്ണവും രണ്ടു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് ടീം അവിസ്മരണീയ പ്രകടനം നടത്തിയത്. ഇതിൽ നീരജ് ചോപ്ര നേടിയ ജാവലിനിലെ സ്വർണ്ണമെഡൽ നേട്ടം യൂറോപ്യൻ കുത്തകതന്നെ അവസാനിപ്പിച്ചുകൊണ്ടായിരുന്നു. 41 വർഷത്തെ കാത്തിരിപ്പിന് ശേഷം പുരുഷ ഹോക്കി ടീം മെഡൽ നേടിയതും രാജ്യത്തിന് അഭിമാനമായി. ഭാരോദ്വഹനത്തിൽ മെഡൽ നേടിക്കൊണ്ട് മീരാഭായി ചാനുവാണ് ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേടി പി.വി.സിന്ധുവും താരമായി. ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയയും വെങ്കലം സ്വന്തമാക്കിയ ബജരംഗ് പുനിയയും അഭിമാനമായി. ബോക്‌സിംഗ് റിംഗ് മേരികോമിന് ശേഷം ഒഴിയില്ലെന്ന സന്ദേശം നൽകി വെങ്കലം നേടിയ ലവ്‌ലീന ബോർഗോഹൈനും ഇന്ത്യൻ മുന്നേറ്റത്തിൽ കരുത്തായി.

മെഡൽ നേടിയില്ലെങ്കിലും പുരുഷ അത്‌ലറ്റിക്‌സ് ടീം ഏഷ്യൻ റെക്കോഡ് കുറിച്ചതും ഗോൾഫിൽ അദിതി അശോകും ഡിസ്‌ക്കസ് ത്രോയിൽ കമൽപ്രീത് കൗറിന്റെ പ്രകടനവും എക്കാലവും ഓർക്കുന്നതായി മാറി. ഒരോ മത്സരത്തിനൊടുവിലും പ്രധാനമന്ത്രി നരേന്ദ്രമോദി താരങ്ങളെ പ്രോത്സാഹിക്കിപ്പിക്കാനും ആശ്വസിപ്പിക്കാനും സമയം കണ്ടെത്തിയതും കായിക ഇന്ത്യക്ക് വലിയ ഊർജ്ജമായിരിക്കുകയാണ്.

Tags: olympics indiaTOKYO OLYMPICS
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies