ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന്റെ ഏകാധിപത്യ ഭരണം സംസ്ഥാനത്ത് നിരന്തരം ക്രമസമാധാന വെല്ലുവിളി ഉണ്ടാക്കുന്നതിനിടയിലാണ് ഗവർണർ പ്രധാനമന്ത്രിയെ കണ്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ധൻകർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. നരേന്ദ്ര മോദിയുമായി നടന്നത് സൗഹൃദ സന്ദർശനമായിരുന്നുവെന്ന് ധൻകർ പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നേരത്തെ ബംഗാളിലെ ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ധൻകർ കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
Comments