ലക്നൗ: നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലിയിൽ ദേശീയ പാതയിലാണ് അപകടം നടന്നത്.
ലക്നൗവിൽ നിന്ന് ഝാർഖണ്ഡിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു പെൺകുട്ടിയും ഡ്രൈവറും മാത്രമാണ് രക്ഷപെട്ടത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ പൂർണമായും ഇടിച്ച് കയറിയ നിലയിലായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Comments