ന്യൂഡൽഹി : മയിലിന് കൈകളിൽ ഭക്ഷണം നൽകുന്ന വഴിയോര കച്ചവടക്കാരിയുടെ വീഡിയോ വൈറലാകുന്നു. വഴിയരികിൽ ഇരുന്ന് പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നാണ് മയിൽ ഭക്ഷണം കൊത്തിയെടുക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി ഹൃദയസ്പർശമായ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് പങ്കുവെച്ചത്.
‘ഈ ഭൂമിയും മനുഷ്യത്വവും ഒത്തൊരുമയോടെ മുന്നോട്ട് പോകും എന്ന് പ്രതീക്ഷ നൽകുന്ന ചില ദൃശ്യങ്ങൾ നാം കാണാനിടയാകും. ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്.
And sometimes you come across a scene that gives you hope that humanity & the planet will be in harmony. Incredible India. pic.twitter.com/hobIOgh5D1
— anand mahindra (@anandmahindra) August 10, 2021
രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ചുറ്റിനും പച്ചക്കറി നിരത്തി വെച്ച് വിൽപ്പന നടത്തുന്ന സ്ത്രീയുടെ അരികിലേക്കാണ് മയിൽ എത്തുന്നത്. തുടർന്ന് അവർ സ്വന്തം കയ്യിൽ വെച്ച് നൽകുന്ന ഭക്ഷണം അത് സന്തോഷത്തോടെ കൊത്തിത്തിന്നുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ മനുഷ്യത്വത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments