റായ്പൂർ : ഛത്തീസ്ഗഡിൽ കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരരായ മൂന്ന് പേരാണ് കീഴടങ്ങിയത്. ദന്തേവാഡ പോലീസിന് മുൻപാകെയായിരുന്നു കീഴടങ്ങിയത്.
മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജു (24), ജിറ അമാലി (42), കുമ്മ ബർസി (35) എന്നിവരാണ് കീഴടങ്ങിയത്. ആയുധങ്ങളും ഇവർ പോലീസ് മുൻപാകെ ഹാജരാക്കി. ഇതിൽ രാജുവിന്റെ തലയ്ക്ക് പോലീസ് അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. അമാലിയുടെ തലയ്ക്ക് നാല് ലക്ഷവും, ബർസിയുടെ തലയ്ക്ക് ഒരു ലക്ഷം രൂപയുമാണ് പാരിതോഷികം
2014 ൽ സുക്മ ജില്ലയിലെ ഏറ്റുമുട്ടലിൽ 14 പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പ്രതിയാണ് രാജു. ഇതിന് പുറമേ 2017 ൽ ബുർകപാലിൽ ഉണ്ടായ ഏറ്റുമുട്ടലിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ 25 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. 2016 ൽ ഒർച്ചയിൽ ഉണ്ടായ ഏറ്റുമുട്ടലിലും, അമാലി, ബർസി എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് അമാലിയും, ബർസിയും.
Comments