കോട്ടയം : എറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭഗവാനു ചാർത്തുന്ന സ്വർണ്ണം കെട്ടിയ രുദ്രക്ഷമാലയിലെ മുത്തുകൾ കാണാതായി. ഒൻപത് മുത്തുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
81 മുത്തുകളാണ് രുദ്രാക്ഷ മാലയിൽ ആകെ ഉണ്ടായിരുന്നത്. പുതിയ മേൽശാന്തി ചുമതല ഏറ്റെടുത്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് മുത്തുകൾ കാണാതായതായി കണ്ടെത്തിയത്. സംഭവത്തിൽ ദേവസ്വം ബോർഡ് തിരുഭാവരണ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
Comments