ഒറ്റ ചാർജിൽ 181 കിലോമീറ്റർ; ഒക്ടാ-കോർ പ്രോസസർ, 3 ജിബി റാം; അറിയാം ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ഫീച്ചറുകൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒറ്റ ചാർജിൽ 181 കിലോമീറ്റർ; ഒക്ടാ-കോർ പ്രോസസർ, 3 ജിബി റാം; അറിയാം ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ഫീച്ചറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2021, 01:25 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിൽ എത്തുന്ന സ്കൂട്ടർ മാറ്റ്, മെറ്റാലിക് ഫിനിഷിങ്ങിൽ, അതിശയകരമായ പത്ത് നിറങ്ങളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സംസ്ഥാന സർക്കാർ സബ്സിഡികളും, രജിസ്ട്രേഷനും ഇൻഷുറൻസും അടക്കം 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ വില. ഒല എസ്1-നായുള്ള ഔദ്യോഗിക ബുക്കിങ് 2021 സെപ്റ്റംബർ 8 മുതൽ ആരംഭിക്കും. ഒക്ടോബറിൽ 1000 നഗരങ്ങളിലും പട്ടണങ്ങളിലുമായി വിതരണവും തുടങ്ങും.

മികച്ച ഡിസൈനിൽ പൂർണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമാണം. ഇരട്ട ഹെഡ് ലാമ്പുകൾ, ഫ്ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകൾ, മികച്ച സീറ്റുകള്, രണ്ടു ഹെൽമെറ്റുകൾക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡാണ് (മണിക്കൂറിൽ 115 കിലോ മീറ്റർ) ഒല എസ്1 വാഗ്ദാനം ചെയ്യുന്നത്. മൂന്ന് സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ഒറ്റച്ചാർജിൽ 181 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഹൈപ്പർഡ്രൈവ് മോട്ടോറാണ് വാഹനത്തിന് കരുത്തേകുക. 3.97 കി. വാട്ട് ബാറ്ററി ഒറ്റചാർജിൽ 181 കിലോമീറ്റർ പരിധിക്ക് ആവശ്യമായ വൈദ്യുതി സംഭരിക്കും. ബാറ്ററി മാനേജ്മെന്റ് സിസ്റ്റവുമുണ്ട്.

ഇരുചക്രവാഹനങ്ങളിൽ ഇതുവരെ ലഭ്യമായതിൽ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഓല എസ്1 കൊണ്ടുവരുന്നത്. ഒക്ടാ-കോർ പ്രോസസർ, 3 ജിബി റാം, 4ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയിലൂടെയുള്ള അതിവേഗ കണക്റ്റിവിറ്റി എന്നിവക്കൊപ്പം ഒല സ്വന്തമായി രൂപകൽപന ചെയ്ത സ്മാർട്ട് വിസിയു, വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം നൽകും. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേകളോടെയാണ് അഡ്വാൻസ്ഡ് എച്ച്എംഐ. താക്കോൽ ഇല്ലാതെ സ്മാർട്ട് ഫോൺ വഴിതന്നെ സ്കൂട്ടർ തനിയെ ലോക്ക് ആവുകയും അണ്ലോക്ക് ആവുകയും ചെയ്യും. വോയ്സ് റെക്കഗ്നിഷനാണ് മറ്റൊരു സവിശേഷത.

മൂവ് ഒഎസ് അധിഷ്ഠിതമായ ഓല മൂഡ്സ്, യാത്രാനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കും. ഈ വിഭാഗത്തിലെ ഏറ്റവും നിശബ്ദമായ സ്കൂട്ടർ അനുഭവവും ഇത് സമ്മാനിക്കും. ബോൾട്ട്, കെയർ, വിന്റേജ്, വണ്ടർ എന്നിങ്ങനെ വ്യത്യസ്തമായ ശബ്ദ ഭാവങ്ങൾ റൈഡറുടെ താല്പര്യമനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സംവിധാവും ഒല എസ്1 സീരിസിലുണ്ട്. നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമുണ്ട്.

ആന്റിതെഫ്റ്റ് അലേർട്ട് സിസ്റ്റം, ജിയോ ഫെൻസിംങ് തുടങ്ങിയവ ഉൾക്കൊള്ളിച്ച് സുരക്ഷാ സവിശേഷതകളിലും ഏറെ മുന്നിലാണ് ഒല എസ്1. മുന്നിലും പിന്നിലുമുള്ള ഡിസ്ക് ബ്രേക്കുകൾ യാത്രക്കാരനെ നഗര ബ്ലോക്കുകളിലും, ട്രാഫിക്കിലും സുരക്ഷിതനാക്കും. ഹിൽ ഹോൾഡ് സംവിധാനം, നാവിഗേഷൻ എളുപ്പമാക്കുകയും ചെയ്യും. 499 രൂപക്ക് ഇപ്പോൾ ഒല എസ്1 റിസർവ് ചെയ്യാനാവും.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies