അഫ്ഗാനിസ്ഥാൻ:അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്ത താലിബാൻ രാജ്യത്തിന്റെ പേര് മാറ്റി. ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ
എന്നായിരിക്കും പുതിയ പേരെന്ന് പ്രസിഡന്റ് മുല്ല അബ്ദുൽ ഗനി ബരാദർ പറഞ്ഞു.2001 മുതൽ 2021 വരെയും താലിബാൻ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് തന്നെയാണ് പരാമർശിക്കുന്നത്.
മുമ്പ് താലിബാന്റെ കീഴിലുള്ള രാജ്യത്തിന്റെ പേരും ഇതായിരുന്നു.2001 സെപ്റ്റംബർ 11ന് യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം താലിബാന്റെ കൈയ്യിൽ നിന്നും നിയന്ത്രണം പിടിച്ചെടുത്തിരുന്നു.പിന്നീട് യുഎസ് സൈന്യത്തിന്റെ പിൻവാങ്ങലിന് ശേഷമാണ് താലിബാൻ വീണ്ടും ശക്തിപ്പെട്ടത്.
രാജ്യത്തിൽനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാരാണ് വിമാനത്താവളത്തിലേക്ക് ഇരച്ചെത്തുന്നത്.നേരത്തെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദയനീയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുരക്ഷ ഭടൻമാർ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റൺവേയിലടക്കം ജനം തടിച്ചുകൂടിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളം പൂർണമായും അടച്ചു. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ രാജ്യത്ത് ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Comments