താലിബാൻ ലോകത്ത് സമാധാനം കൊണ്ടുവരും; മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകൾ; ഇത് ഇസ്ലാമിനോടുള്ള വെറുപ്പ് മാത്രമാണ്; താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താലിബാൻ ലോകത്ത് സമാധാനം കൊണ്ടുവരും; മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകൾ; ഇത് ഇസ്ലാമിനോടുള്ള വെറുപ്പ് മാത്രമാണ്; താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 12:03 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : അഫ്ഗാനിൽ നരനായാട്ട് നടത്തുകയും സ്ത്രീകളെ മൃഗീയമായി കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്. താലിബാനെ പോലെ നല്ലൊരു സംഘം ആളുകൾ ലോകത്ത് വെളിച്ചം കൊണ്ടുവരുന്നത് ആർക്കും ഇഷ്ടമല്ല. അത് കാരണമാണ് മാദ്ധ്യമങ്ങൾ ഇത്തരത്തിൽ നുണപ്രചാരണം നടത്തുന്നത് എന്ന് യുവാവ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ വൈറലായിരിക്കുകയാണ്.

താലിബാനെ ഇസ്ലാമിക ഭീകരതയുടെ ചിഹ്നമായി പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളാണെന്ന് യുവാവ് പറയുന്നു. മുസ്ലീങ്ങളും ഇത്തരം പ്രചാരണത്തിൽ പങ്കാളികളാണ്. അഫ്ഗാനിൽ ജനങ്ങൾ തമ്മിൽ ആക്രമിച്ച് മരിക്കുന്നതിലല്ല മറിച്ച് പെൺകുട്ടികൾ ഹിജാബ് ധരിക്കേണ്ടി വരുമോ എന്നതിലാണ് മാദ്ധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധികാരത്തിന് വേണ്ടി താലിബാൻ സ്വന്തം ജനതയെ കൂട്ടക്കൊല നടത്തിയ ചരിത്രമില്ലെന്നും യുവാവ് വീഡിയോയിൽ വിശദീകരിക്കുന്നു.

ശക്തമായ ഒരു ഭരണകൂടമില്ലാത്തതിനാൽ 90-കളിൽ അഫ്ഗാനിലെ ജനങ്ങൾ പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് താലിബാൻ എന്ന വിദ്യാർത്ഥി സമൂഹം അധികാരത്തിലേറിയത്. തുടർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെച്ചതിന് ഐക്യരാഷ്‌ട്രസഭ താലിബാനെ അംഗീകരിക്കുകയുമുണ്ടായി. ലഹരിമരുന്ന് ഉത്പാദന കേന്ദ്രമായ അഫ്ഗാനിൽ നിന്നും താലിബാൻ കറുപ്പ്(പോപ്പി)കൃഷി ഇല്ലാതാക്കി. ഇതിന് യുഎന്നിൽ നിന്നും പ്രത്യേക പരാമർശം രാജ്യത്തിന് ലഭിച്ചു. താലിബാന്റെ കീഴിൽ സമാധാന രാജ്യമായിരുന്ന അഫ്ഗാനിസ്താനിൽ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടത് അമേരിക്ക കാരണമാണെന്ന് യുവാവ് പറഞ്ഞു. അഫ്ഗാനിലുള്ള നേതാക്കൾക്ക് പണവും ആയുധവും കൊടുത്ത അമേരിക്ക രാജ്യത്ത് സംഘർഷം സൃഷ്ടിക്കുകയായിരുന്നു.

താലിബാനു നേരെ ഓരിയിടുന്ന കുറക്കന്മാരുടെ വിഷമങ്ങൾ

Posted by Rc Suhail on Monday, August 16, 2021

എന്നാൽ ഇപ്പോൾ താലിബാന്റെ മുന്നിൽ രാജ്യം വളരെ മനോഹരമായിട്ടാണ് കീഴടങ്ങിയത്. ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും യുദ്ധം അവസാനിച്ചെന്നും താലിബാൻ ജനങ്ങളോട് പറഞ്ഞു. ഇനി സമാധാനത്തിന്റെ നാളുകളാണെന്നും താലിബാൻ ലോകത്തോട് വ്യക്തമാക്കി. വളരെ നല്ല രീതിയിലാണ് ഇപ്പോൾ അഫ്ഗാനിലെ ജനങ്ങൾ ജീവിക്കുന്നത്. ഇതിൽ അസൂയപ്പെട്ടാണ് മാദ്ധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നത് എന്നും യുവാവ് പറയുന്നു.

ഒരു തരത്തിലുള്ള പ്രശ്‌നവും അനുഭവിക്കാതെയാണ് അഫ്ഗാനിൽ പെൺകുട്ടികൾ ഉൾപ്പെടെ സ്‌കൂളിൽ പോകുന്നത്. താലിബാനെ പോലെ നന്മയിലധിഷ്ഠിതമായിട്ടുള്ള സംഘം ലോകത്ത് ഉണ്ടാകുന്നതിനെ മറ്റ് രാജ്യങ്ങൾ എതിർക്കുന്നു. മുതലാളിത്ത മനോഭാവം മാറ്റിവെച്ചുകൊണ്ട് പലിശയില്ലാത്ത ഒരു നടപടിയാണ് അഫ്ഗാനിസ്താനിൽ താലിബാൻ എടുക്കുന്നത്. മദ്യവും പെൺവാണിഭവും ആഗ്രഹിക്കുന്ന ലോകത്തിന് താലിബാന്റെ സമാധാന നടപടികൾ ഇഷ്ടപ്പെടില്ല.

മദ്യവും മറ്റ് സുഖഭോഗങ്ങളും അനുവദിക്കാത്ത യുദ്ധക്കൊതിയന്മാരല്ലാത്ത താലിബാനെ ലോകം സ്വീകരിക്കുന്നില്ല. ഇത് ഇസ്ലാമിനോടുള്ള വെറുപ്പാണെന്നും താലിബാൻ എന്ന പ്രത്യേക സംഘടനയോടുള്ള വെറുപ്പല്ലെന്നും യുവാവ് പറയുന്നു. വെളിച്ചത്തെ ഇരുട്ടുകൊണ്ട് അടയ്‌ക്കാൻ കഴിയില്ല. അവർ നെഞ്ചും വിരിച്ച് രാജ്യം ഭരിക്കുമെന്നും യുവാവ് പറഞ്ഞു. വീഡിയോക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

Tags: taliban attack
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies