മലയാളികൾക്ക് ചിങ്ങപ്പുലരിയിൽ പുതുവത്സരാശംസകൾ നേർന്ന് മോഹൻലാൽ. നല്ല നാളുകൾ വരെട്ടെയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാൽ ആശംസിക്കുന്നു.
മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ പോസ്റ്റിൽ പറയുന്നു.
മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞചിങ്ങപ്പുലരി ആശംസകൾ
Posted by Mohanlal on Monday, August 16, 2021
അതേസമയം, മോഹന്‍ലാല്‍ – ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഇരുവരും ഒരുമിക്കുന്ന നാലാമത്തെ ചിത്രമായ ട്വല്‍ത് മാന്‍ എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന്റെ പൂജ ചടങ്ങുകളും കൊച്ചിയില്‍ നടന്നു. നിലവില്‍ ബ്രോ ഡാഡിയുടെ തിരക്കിലാണ് മോഹന്‍ലാല്‍. ഓണത്തിന്റെ ഇടവേളയ്‌ക്ക് ശേഷം ഇടുക്കിയിലെ ഷെഡ്യൂളിൽ മോഹൻലാൽ ട്വല്‍ത് മാൻ-ന് ഒപ്പം ചേരും.















