ടോക്കിയോ: അഫ്ഗാനിസ്താനിൽ നിയമസാധുതയുള്ള ഭരണകൂടമായി താലിബാനെ കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാഷ്ട്രത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്സുനോബു കാട്ടോ വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയത്തിൽ ജപ്പാന്റെ
നിലപാട് വ്യക്തമാക്കിയത്.
തീർത്തും അനിശ്ചിതത്വം നിറഞ്ഞ സാഹചര്യമാണ് അഫ്ഗാനിലുള്ളത്. നിലവിൽ നടത്തുന്ന പ്രവചനങ്ങൾ അനവസരത്തിലുള്ളതാകുമെന്നും കാബിനറ്റ് സെക്രട്ടറി പറഞ്ഞു. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാൻ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചിരുന്നു.
അതേസമയം അഫ്ഗാനിൽ നിന്നെത്തുന്നവർക്കായി തങ്ങളുടെ രാജ്യാതിർത്തികളും വിമാനത്താവളങ്ങളും റോഡുകളും തുറന്നിരിക്കുമെന്ന് യുഎസ്, യുകെ, ജെർമനി, കാനഡ, ജപ്പാൻ ഉൾപ്പെടെ 60 രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാൻ അധിനിവേശത്തിന് ശേഷം അ
ഫ്ഗാനിലെ സ്വദേശികളും വിദേശികളുമായ നിരവധി പൗരന്മാരാണ് രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിലെത്തിയത്.
Comments