ഗുവാഹത്തി : അസമിൽ കൊക്രജാറിൽ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:13നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പടിഞ്ഞാറൻ അസമിലെ കൊക്രജാറിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മേഘാലയയിലെ തുരയിൽ നിന്ന് 90 കിലോമീറ്റർ വടക്കായിട്ടാണ് സംഭവം നടന്നത്. ഭൂചലനത്തിൽ ജീവഹാനിയോ വസ്തുക്കളുടെ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ അസമിലേയും വടക്കൻ പശ്ചിമ ബംഗാളിലേയും ജില്ലകളിൽ തുടർചലനങ്ങളുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.
Comments