ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കലുമായി ടെലിഫോൺ സംഭാഷണം നടത്തി. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളും, ലോകത്താകമാനം ഇതുമൂലം ഉണ്ടായ പ്രത്യാഘാതങ്ങളും, സമാധാനവും, സുരക്ഷയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇന്തോ-പസഫിക് മേഖലയിൽ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുപക്ഷവും തമ്മിലുള്ള കാഴ്ചപ്പാടുകളെ കുറിച്ചും ഇരുവരും സംസാരിച്ചു.
Comments