തിരുവനന്തപുരം: 2020 ലെ ഏറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം പ്രൊഫസർ ഓംചേരി എൻ.എൻ പിള്ളയ്‌ക്ക്. ഓംചേരിയുടെ ഓർമക്കുറിപ്പുകളായ ‘ആകസ്മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് ഓംചേരി.
ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.1975ൽ പ്രളയം എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2010ൽ സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.പ്രളയം, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന കൃതികൾ.ഓൾ ഇന്ത്യ റേഡിയോ ,ഡിഎവിപി ,ചീഫ് സെൻസേഴ്‌സ് ഓഫിസ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.















