കോട്ടയം : പാലായിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിൽ. പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ബിജു കെ.ജെ ആണ് വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ പണവും ഇയാളിൽ നിന്നും കണ്ടെടുത്തു.
രാമപുരം സ്വദേശിയിൽ നിന്നുമാണ് എഎസ്ഐ പണം വാങ്ങിയത്. വീട് നിർമ്മിക്കാൻ പൊട്ടിച്ച പാറകൾ നീക്കം ചെയ്യുന്നതിനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത് .അയ്യായിരം രൂപയാണ് ബിജുവിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.
Comments