ന്യൂഡൽഹി: അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു.
ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളിൽ കേരള തമിഴ്നാട് മാഹി എന്നിവിടങ്ങളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട് ഐഎംഡി അറിയിച്ചിട്ടുണ്ട്.
ട്വിറ്ററിലെ ഏറ്റവും പുതിയ അപ്ഡേറ്റിൽ, അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഹരിയാനയിലും യുപിയിലെ ചില പ്രദേശങ്ങളിൽ നേരിയതോത്തിൽ മഴയുണ്ടാകുമെന്ന് ഐഎംഡി പറഞ്ഞു.
Comments