കാബൂളിൽ 14 മലയാളി ഐഎസ് ഭീകരർ സജീവം ; കൂടുതൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു ; കൂടെ പാക് ഭീകരരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂളിൽ 14 മലയാളി ഐഎസ് ഭീകരർ സജീവം ; കൂടുതൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു ; കൂടെ പാക് ഭീകരരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 12:21 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന മലയാളികളിൽ 14 പേർ കാബൂളിൽ സജീവമെന്ന് റിപ്പോർട്ട്. സ്ഫോടനങ്ങൾക്കായി ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ വിഭാഗം ഉപയോഗിക്കുമെന്ന ആശങ്ക ശക്തമായി. ഓഗസ്റ്റ്26 ന് തുർക്ക്മെനിസ്താൻ എംബസിയിൽ ചാവേർ ബോംബ് സ്ഫോടനം നടത്താൻ പാക് ഭീകരർക്കൊപ്പം ഇവരെയും ഉപയോഗിക്കാൻ ഐഎസ് തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്.

കണ്ണൂർ , കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്ന് നിരവധി മലയാളി ഭീകരർ കുടുംബത്തോടൊപ്പം ഐഎസിൽ ചേരാനായി സിറിയ വഴി അഫ്ഗാനിലേക്ക് എത്തിയിരുന്നു. സിറിയയിൽ യുദ്ധം ചെയ്യുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തകർന്നതോടെയാണ് ഇവർ അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ താവളമുറപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ ശക്തികേന്ദ്രമാണ് നംഗർഹാർ.

താലിബാൻ ഭരണം പിടിച്ചതോടെ ജയിലുകളിൽ നിന്ന് നിരവധി മലയാളി ഭീകരരും രക്ഷപ്പെട്ടതായാണ് സൂചന. ഇവരിലുൾപ്പെട്ടവരാണ് കാബൂളിൽ എത്തിയിരിക്കുന്നത്. ചാവേർ ബോംബ് സ്ഫോടനങ്ങൾക്കായി ഇവരെ ഐഎസ് ഉപയോഗിക്കുമെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ  ആശങ്കപ്പെടുന്നത്. അഫ്ഗാനിൽ നടക്കുന്ന ബോംബ് സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉത്തരവാദികളാകുന്നത് അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടാകും. 14 മലയാളി ഭീകരരിൽ ഒരാൾ കാബൂൾ സ്ഫോടന ദിവസം കേരളത്തിലേക്ക് ഫോൺ വിളിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം കാബൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറിലേക്ക് എത്തി. പത്തിലധികം അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്ഫോടനത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ വിഭാഗമാണെന്നാണ് താലിബാനും അമേരിക്കയും വ്യക്തമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ വിഭാഗത്തിനു നേരെ അമേരിക്ക വ്യോമാക്രമണവും നടത്തി.

നേരത്തെ കാബൂളിൽ ഗുരുദ്വാരയ്‌ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നിൽ മലയാളി ഭീകരനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. അബു ഖാലിദ് അൽ ഹിന്ദി എന്ന പേരിൽ അറിയപ്പെടുന്ന തൃക്കരിപ്പൂർ സ്വദേശിയാണ് ഗുരുദ്വാരയിൽ ആക്രമണം നടത്തിയത്.

Tags: ISKP
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies