കൊല്ലം: കടയ്ക്കലിൽ 13 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. ക്രൂരമായ മർദ്ദനത്തെകുറിച്ച് കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കൽ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയി എന്ന കാരണത്തലായിരുന്നു മർദ്ദനം. നാസറുദ്ദീൻ മർദ്ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തെന്ന് അമ്മയും കുട്ടിയും മൊഴിനൽകി .
വൈദ്യപരിശോധനയ്ക്കായി കുട്ടിയെ കടയ്ക്കൽ താലൂക്ക്് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് നാസറുദീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Comments