കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണവും താലിബാൻ കൈയ്യടക്കുന്നു; ആശങ്കയോടെ ലോകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണവും താലിബാൻ കൈയ്യടക്കുന്നു; ആശങ്കയോടെ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 09:31 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: കാബൂൾ വിമാനത്താവളത്തിന്റെ പ്രധാനഭാഗം താലിബാൻ ഭീകരർ അടച്ചതായി റിപ്പോർട്ട്.ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായാണ് വിമാനത്താവളം അടച്ചതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം.യുഎസ് സൈന്യത്തെ മുഴുവനായി പിൻവലിച്ചശേഷം വാണിജ്യ വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് താലിബാൻ അറിയിച്ചു. എന്നാൽ എയർലൈനുകൾക്ക് അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതോടെ ഒരുപാട് പേരുടെ പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിന് സമീപത്തായി ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ചാവേറാക്രമണത്തിൽ നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായിരുന്നു. ആക്രമണത്തിന് ശേഷം വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചു കൂടിയിരിക്കുന്നത്. ഇതിനെ തുടർന്ന് താലിബാൻ വിമാനത്താവളത്തിന് ചുറ്റും അധികസേനയേയും വിന്യസിച്ചിരുന്നു.

ഭീകരാക്രമണത്തിൽ പരിഭ്രാന്തരായ ജനം രാജ്യത്തിന് പുറത്ത് കടക്കാനായി ശ്രമങ്ങൾ തുടരുകയാണ് അതേസമയം വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് താക്കീത് നൽകാനായി ഭീകരർ വെടിയുതിർക്കുകയും വിമാനത്താവളത്തിനുസമീപത്തായുള്ള റോഡുകളിൽ പ്രത്യേക ദ്രാവകവും കറുത്ത പുക പോലുള്ള വസ്തുക്കളും നിക്ഷേപിച്ചിരുന്നു.യുഎസ് പാസ്‌പോർട്ട് കൈവശം മാത്രമുള്ളവരെ മാത്രം കടത്തിവിടാനാണ് നിർദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്.

താലിബാൻ ഭരണം പിടിച്ചതിന് ശേഷം കാബൂൾ വിമാനത്താവളം വഴിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരും മറ്റ് വിദേശപൗരൻമാരുമാണ് ജീവൻ രക്ഷിക്കാനായി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനായി കാത്തിരിക്കുന്നത്. ഇതിനിടയിലാണ് താലിബാൻ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നത്.

താലിബാൻ മുൻപ് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ലംഘിക്കുകയാണെന്ന സംശയത്തിലാണ് ജനങ്ങൾ. തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഭീകരർ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വലിയ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്. പലയിടങ്ങളിലും സ്ത്രീകളെ തട്ടികൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട് രാജ്യത്തെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. എടിഎമ്മിൽ നിന്ന് പിൻവലിക്കാനാവുന്ന പണത്തിന്റെ പരിധിയും ഓരോ ദിവസവും കുറയ്‌ക്കുകയാണ് ബാങ്കുകൾ.ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നുവെന്ന് നേരത്തെ പരാതികൾ ഉയർന്ന് വന്നിരുന്നു.

കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്ലേറ്റ് അനുബന്ധ സംഘടന കാബൂളിൽ നടത്തിയ ചാവേറാക്രമണത്തിൽ 169 അഫ്ഗാൻകാർക്കും 13 സുഎസ് സർവീസ് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.തുടരെയുണ്ടായ ഭീകരാക്രമങ്ങളെ തുടർന്ന് രാജ്യം കലുഷിതമായിരിക്കുകയാണ്.യുഎസ് സേനകളെ മുഴുവനായി പിൻവലിക്കുന്നതിന് മുൻപ് തന്നെ പല രാജ്യങ്ങളും അവരുടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഇതുവരെ ഒരുലക്ഷത്തിലധികം ആളുകളെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചെന്നാണ് യുഎസ് നൽകുന്ന വിവരം.

 

Tags: TALIBAN-TERROR AGAINafganistan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies