ബ്രസീലിയ : തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തനിക്ക് മൂന്ന് കാര്യങ്ങൾ സംഭവിച്ചേക്കാമെന്ന് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാരോ. താൻ തടവിലാക്കപ്പെടുകയോ, കൊല്ലപ്പെടുകയോ, ജയിക്കുകയോ ചെയ്തേക്കാമെന്ന് അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രചരിപ്പിക്കുന്ന സഭാ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു ബോൽസനാരോ.
തന്റെ ഭാവിയിൽ മൂന്ന് കാര്യങ്ങളാണ് സംഭവിക്കാൻ സാദ്ധ്യതയുള്ളത്. ഒന്നുകിൽ ജയിലിൽ അടയ്ക്കപ്പെടാം അല്ലെങ്കിൽ കൊല്ലപ്പെടാം. ഇത് രണ്ടുമല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തടവിലാക്കപ്പെടാൻ സാദ്ധ്യത കുറവാണ്. ഭൂമിയിലെ ഒരാൾക്കും തന്നെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും ബോൽസനാരോ പ്രതികരിച്ചു.
2022 ഒക്ടോബറിലാണ് ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അധികാരത്തിലേറിയതിന് ശേഷം നിരവധി ആരോപണങ്ങളാണ് ബോൽസനാരോയ്ക്ക് കേൾക്കേണ്ടിവന്നത്. ഭരണത്തിലേറയതു മുതൽ ബോൽസനാരോയ്ക്കെതിരെ അഴിമതി ആരോപണം നിലനിൽക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും, കൊറോണ വ്യാപനവും തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ ഇരുന്നത് ബോൽസനാരോ സർക്കാരിന് വീണ്ടും തിരിച്ചടിയായിരുന്നു.
Comments