ഡിസിസി പുനഃസംഘടന: വിശദാംശങ്ങൾ സുധാകരൻ പുറത്തു പറഞ്ഞത് ശരിയായില്ല, ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി, പരസ്യപോര് തുടരുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിസിസി പുനഃസംഘടന: വിശദാംശങ്ങൾ സുധാകരൻ പുറത്തു പറഞ്ഞത് ശരിയായില്ല, ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി, പരസ്യപോര് തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 01:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് തവണ ചർച്ച നടത്തിയെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി. താനുമായി നടത്തിയ ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ സുധാകരൻ പുറത്ത് വിട്ടത് ശരിയായില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

രണ്ട് തവണ തന്നെ കണ്ടുവെന്ന് സുധാകരൻ പറയുന്നത് ശരിയല്ല. ആകെ ഒരു തവണയാണ് കണ്ടത്. അന്ന് വി.ഡി സതീശനും കൂടെയുണ്ടായിരുന്നു. രണ്ട് തവണ ചർച്ച നടന്നെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നുവെന്നും സുധാകരനെ നേരിൽ കണ്ട ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടുന്നത് ഓരോരുത്തരുടെ ശൈലിയാണ്. തങ്ങളുടെ കാലത്ത് ഇത്തരത്തിൽ പരാതികൾ ആർക്കും ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അതേസമയം ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയിൽ നേതാക്കന്മാരുടെ പരസ്യപ്രതികരണം വിലക്കിയിട്ടുണ്ടെങ്കിലും ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ പാർട്ടിയിലെ ഭിന്നത പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

പട്ടിക പുറത്തുവിടുന്ന സമയത്തെ പ്രത്യാഘാതങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളെ കുറിച്ച് തങ്ങൾ നേതൃസ്ഥാനത്ത് ഇരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ എല്ലാവർക്കും അത് സ്വീകാര്യമാവാൻ ശ്രമിക്കാറുണ്ട്. നിർദ്ദേശങ്ങൾ എഴുതിവെച്ച ഡയറി വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാണിച്ച നടപടി തെറ്റിപ്പോയെന്നാണ് കരുതുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

Tags: oommenchandiDCCK SUDHAKARAN
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies