മലപ്പുറം: ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ വളാഞ്ചേരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അജയ് കുമാർ പ്രജാപതിയെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോഡ്ജിൽ ഇയാൾ മുറിയെടുത്തത്.
ഇന്നലെ രാവിലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ വാതിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് പോലീസ് എത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഉത്തർപ്രദേശ് സ്വദേശിയാണെന്ന് മനസ്സിലായത്.
പോലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments