കൊറോണ മഹാമാരിക്കിടയിലും ജിഡിപിയിൽ 20.1% വളർച്ചയോടെ ഇന്ത്യൻ സമ്പദ്ഘടന
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കൊറോണ മഹാമാരിക്കിടയിലും ജിഡിപിയിൽ 20.1% വളർച്ചയോടെ ഇന്ത്യൻ സമ്പദ്ഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 06:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സമ്പദ്ഘടന കരുത്തോടെ മുന്നോട്ട്. 2021-2022 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 20.1% വളർച്ചയാണ് രേഖപ്പെടുത്തിയത്. വരും കാലങ്ങളിൽ ഇന്ത്യൻ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന്റെതാണെന്ന് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയുടെ ജിഡിപി നെഗറ്റീവ് 24.4% ആയിരുന്നു എന്നോർക്കണം. ഇക്കാലയളവിൽ ദേശീയാടിസ്ഥാനത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.

കാർഷിക രംഗത്തെ വളർച്ചയാണ് എടുത്ത് പറയേണ്ടത്. കാർഷിക നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ ചില ഇടനിലക്കാരുടെ നേതൃത്വത്തിൽ സമരം  ചെയ്യുമ്പോഴാണ് കാർഷിക മേഖലയിൽ വൻ കുതിപ്പ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. വ്യവസായ വളർച്ച 9.4% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻസെക്‌സിലും വൻ കുതിപ്പ് തുടരുകയാണ്. സെൻസെക്‌സ് 57552ലും നിഫ്റ്റി 17132 ലും എത്തി നിൽക്കുകയാണ്. നിർമാണ മേഖലയിൽ 68.3 ശതമാനം വളർച്ചയുണ്ടായി. സർവീസ് സെക്ടറിൽ 3.7 ശതമാനം ഉയർച്ചയും രേഖപ്പെടുത്തി.

2021-2022 സാമ്പത്തിക വർഷത്തിൽ 9 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് വിവിധ ഏജൻസികളുടെ അനുമാനം. അതിനെ സാധൂകരിക്കുന്നതാണ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലുണ്ടായ വളർച്ച സൂചിപ്പിക്കുന്നത്. ഇന്ത്യൻ രൂപ കൂടുതൽ കരുത്ത് ആർജിക്കുന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ കരുതൽ ധനം 621 ബില്യൺ ഡോളർ ആയി ഉയർന്നു.തൊഴിൽ ലഭ്യത കോവിഡിന് മുൻപുള്ള സ്ഥിതിയിലായി. പ്രതികൂല സാഹര്യത്തിലും വിലക്കയറ്റം പിടിച്ചു നിർത്താനായതാണ് ഏറ്റവും വലിയ നേട്ടം.

രാജ്യത്ത് അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ഇല്ല എന്നതാണ് ശുഭസൂചകമായ കാര്യം. റീട്ടെൽ ഇൻഫ്ലേഷൻ 5.59% മാത്രമാണ്. കൊറോണയുടെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തിന് സാമ്പത്തികമായി മുന്നേറാൻ കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട നേട്ടമാണ്. കഴിഞ്ഞ സാമ്പത്തികപാദത്തിൽ ജിഡിപി 26.95 ലക്ഷം കോടി ആയിരുന്നുവെങ്കിൽ 2021-2022 വർഷത്തിലെ ആദ്യപാദത്തിൽ 32.38 ലക്ഷം കോടിയായി ഉയർന്നു. പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഉൽപാദനവും ഉപഭോക്തൃ ചെലവിൽ വന്ന ഉണർവ്വും ആണ് കൊറേണയുടെ രണ്ടാം തരംഗത്തിനിടയിലും വളർച്ചയ്‌ക്ക് കാരണമായത്. കയറ്റുമതിയിൽ ക്രമാനുഗതമായ വളർച്ച കൈവരിച്ചതും കാർഷികമേഖലയിലെ കരുത്തുറ്റ വളർച്ചയും ഈ സാമ്പത്തിക വർഷത്തെ കുതിപ്പിന് അടിത്തറയിട്ടു.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies