ഏഷ്യൻ മേഖലയിൽ നിന്നും ശ്രദ്ധമാറ്റാതെ അമേരിക്ക; അതിർത്തി സുരക്ഷയിൽ പാകിസ്താനുമായി ചർച്ച നടത്തി അമേരിക്കൻ സൈനിക മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏഷ്യൻ മേഖലയിൽ നിന്നും ശ്രദ്ധമാറ്റാതെ അമേരിക്ക; അതിർത്തി സുരക്ഷയിൽ പാകിസ്താനുമായി ചർച്ച നടത്തി അമേരിക്കൻ സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 07:57 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അവസാന സൈനികനേയും പിൻവലിച്ച അമേരിക്ക പാകിസ്താനുമായി ചർച്ച നടത്തി. അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ജനറൽ മാർക് മില്ലെയാണ് പാകിസ്താൻ സൈനിക മേധാവി ഖ്വമാർ ജാവേദ് ബാജ്‌വയുമായി  സംഭാഷണം നടത്തിയത്. മേഖലയിലെ മാറിയ പരിസ്ഥിതിയും അതിർത്തി സുരക്ഷയുമാണ് പ്രധാനമായും ചർച്ചയായത്.

‘അമേരിക്കൻ സംയുക്ത സൈനികമേധാവി ജനറൽ മാർക്.എ. മില്ലെ പാകിസ്താൻ സംയുക്ത സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്‌വയുമായി സംഭാഷണം നടത്തി. ഫോൺ വഴിയുള്ള അനൗപചാരിക സംഭാഷണമാണ് നടന്നത്. സുരക്ഷവിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലെ ധാരണകൾ തുടരണം. മേഖലയിലെ സഹകരണം മെച്ചപ്പെടുത്തണമെന്ന വിഷയവും ചർച്ചചെയ്തു.’ സൈനിക വക്താവ് കേണൽ ഡേവ് ബട്‌ലർ അറിയിച്ചു.

അഫ്ഗാനിലെ സംഭവ വികാസങ്ങളിൽ പാകിസ്താൻ നേരിട്ട് ഇടപെട്ട നിരവധി വിഷയത്തിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാനെ സഹായിക്കുന്ന ഭീകരരുടെ ആസ്ഥാനം പാകിസ്താനാണെന്നതിനാൽ ശക്തമായ നടപടികളുമായി അമേരിക്കയും സഖ്യ സൈന്യവും അന്താരാഷ്‌ട്ര തലത്തിൽ നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം മേഖലയിൽ ഒരു സൈനിക താവളമെന്ന അമേരിക്കയുടെ ആഗ്രഹവും പാകിസ്താൻ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക മേധാവിമാരുടെ സംഭാഷണം നടന്നിരിക്കുന്നത്.

ഇന്ത്യയുമായി അമേരിക്കയ്‌ക്കുള്ള ഉറ്റ ബന്ധമാണ് പാകിസ്താനെ എന്നും അസ്വസ്ഥമാക്കുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് ഹാഫിസ് സയ്യദടക്കമുള്ളവരെ അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിച്ചതിന്റെ പിന്നിൽ അമേരിക്കയുടെ ശക്തമായ ഇടപെടലായിരുന്നു. സാമ്പത്തിക രംഗത്തും കരിമ്പട്ടികയിൽ പാകിസ്താനെ പെടുത്തിയതിന് പിന്നിലും അമേരിക്കയും ഫ്രാൻസും എടുത്ത നിലപാട് നിർണ്ണായകമായി.

Tags: US-PAK
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies