ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടക്കം തന്റെ ഏറ്റവു മികച്ച തീരുമാനങ്ങ ളിലൊന്നെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെ മികച്ച സീസണിന് ശേഷമാണ് പോർച്ചുഗൽ താരം പഴയ തട്ടകമായ യുണൈറ്റഡിലേക്ക് എത്തിയത്. യൂണൈറ്റഡിന്റെ പരിശീലകൻ ഊല ഗൂണർ സോക്‌സറെ ഏറെ ബഹുമാനിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
എല്ലാ നന്ദിയും മുൻ യുണൈറ്റഡ് പരിശീലകനായ അലെക്‌സ് ഫെർഗൂസനാണ് റൊണാൾഡോ നൽകുന്നത്. തന്റെ കഴിവുകൾ പ്രോത്സാഹിപ്പിച്ചതും തെറ്റുകൾ തിരുത്തി മുന്നോട്ട് നയിച്ചതും പരിശീലകരെന്നാണ് ക്രിസ്റ്റ്യാനോയുടെ മറുപടി. യുവന്റസൂം റയൽമാഡ്രിഡും വിട്ടെങ്കിലും പരിശീലകരുമായി നല്ല ബന്ധമാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. എന്നാൽ പരിശീലകരിൽ ഏറെ സ്വാധീനിച്ചത് അലക്‌സ് ഫെർഗൂസനെന്നും റൊണാൾഡോ വ്യക്തമാക്കി. തനിക്ക് അച്ഛനെപ്പോലെയാണ് ഫെർഗൂസൻ. അത്രയേറെ കരുതൽ നൽകി. എന്നും തന്റെ കാര്യങ്ങൾ വിളിച്ച് തിരക്കിയിരുന്നെന്നും പോർച്ചുഗൽ താരം പറഞ്ഞു.
മാഞ്ചസ്റ്ററിൽ ആറു വർഷം ഒരുമിച്ച് കളിച്ച പോൾ ഷോലെസ്സിന്റെ ആശംസകൾക്കും ക്രിസ്റ്റ്യാനോ നന്ദി പറഞ്ഞു. ഏഴാം നമ്പർ ജഴ്‌സിയാണ് ക്രിസ്റ്റ്യാനോയ്‌ക്ക് ക്ലബ്ബ് അനുവദിച്ചത്. റയൽ മാഡ്രിഡിലേയും യുവന്റീസിലേയും ഗോൾ വേട്ടകൾ മാഞ്ചസ്റ്റർ യുണൈറ്റഡിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെമ്പടയ്‌ക്കായി തന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്നും ആരാധകരേയും ടീമിനേയും നിരാശരാക്കില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.















