ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ര പെട്ടന്ന് നമുക്ക് വിശ്വസിക്കാനാകില്ല. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു യുവതി മാലിന്യം പെറുക്കി ആഴ്ചയില്‍ സമ്പാദിക്കുന്നത് എഴുപതിനായിരത്തോളം രൂപ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ടിഫാനി ഷെറി എന്ന യുവതിയാണ് വലിച്ചെറിയുന്ന മാലിന്യത്തില്‍ നിന്നും ആഴ്ചയില്‍ 73,000 ത്തോളം രൂപ നേടിയെടുക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഉപേക്ഷിക്കുന്ന മാലിന്യങ്ങളില്‍ നിന്നും പണം സമ്പാദിക്കുന്ന രീതിയെക്കുറിച്ച് ടിഫാനി പങ്കുവെച്ചത്. 32 വയസുകാരിയായ ടിഫാനിയ്ക്ക് നാല് മക്കള്‍ ഉണ്ട്.
കുടുംബത്തിന്റെ ചിലവിന് വേണ്ടിയാണ് കാന്റീന് ജീവനക്കാരിയായ ടിഫാനി ആ ജോലി ഉപേക്ഷിച്ച് മാലിന്യം പെറുക്കുന്ന ജോലി ഏറ്റെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ മുഴുവന്‍ സമയവും ഈ ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2017 മുതലാണ് വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്നും പണം സമ്പാദിക്കാമെന്ന് ടിഫാനി തിരിച്ചറിയുന്നത്. മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും അവര്‍ വിലപിടിപ്പുള്ള പല വസ്തുക്കളും കണ്ടെത്തി അവ വിറ്റാണ് ടിഫാനി പണം സമ്പാദിക്കുന്നത്.
ഇങ്ങനെ പണം സമ്പാദിച്ചാണ് ടിഫാനിയും ഭര്‍ത്താവും വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ അടക്കം വാങ്ങികൊണ്ടിരുന്നത്. മാലിന്യം തിരയുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ നിരവധിപ്പേരാണ് ടിഫാനിയ്ക്ക് പിന്തുണയുമായി എത്തുന്നത്. രണ്ട് മില്യണിലധികം ഫോളോവേഴ്സ് ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ടിഫാനിയ്ക്ക് ഉണ്ട്.
Comments