ദേശീയ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിന് ശക്തമായ സ്വാധീനം; ആഗോള ഉത്പാദനത്തിന്റെ ഏറിയ പങ്കും ഇന്ത്യയിൽ നിന്ന്; നരേന്ദ്ര സിംഗ് തോമർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിന് ശക്തമായ സ്വാധീനം; ആഗോള ഉത്പാദനത്തിന്റെ ഏറിയ പങ്കും ഇന്ത്യയിൽ നിന്ന്; നരേന്ദ്ര സിംഗ് തോമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 11:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിന് ശക്തമായ സ്വാധീനമാണുള്ളതെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ. നാളികേരത്തിന്റെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ലോകത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യയാണ്. രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൃഷിയുടെ വിസ്തൃതിയിൽ പിന്നിലാണെങ്കിലും ആഗോള നാളികേര ഉൽപാദനത്തിന്റെ 34 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമർ.

നാളികേരാധിഷ്ടിത വ്യവസായങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുകയും, പുതിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക്കുകയും ചെയ്തതു വഴി കർഷകർക്ക് അനേകം തൊഴിലവസരങ്ങൾ ലഭിച്ചു. നിലവിൽ രാജ്യത്തെ നാളികേര മേഖലയിൽ 9785 ഉൽപാദക സംഘങ്ങളും, 747 ഫെഡറേഷനുകളും, 67 കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഒപ്പം ഇവയെ ഒന്നിച്ചു നിർത്തുന്ന 10 ലക്ഷം നാളികേര കൃഷിക്കാരും അവരുടെ 120 മില്യൺ തെങ്ങുകളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാളികേരത്തിന്റെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഇന്ത്യ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണ് എന്നത് വലിയ നേട്ടമാണെന്ന് കേന്ദ്ര കാർഷിക സഹമന്ത്രി ശോഭ കരന്ദ്ലജെ അഭിപ്രായപ്പെട്ടു. രാജ്യത്തുള്ള നാളികേര കൃഷിക്കാരിൽ ഭൂരിഭാഗവും ചെറുകിട നാമമാത്ര ശ്രേണിയിൽ വരുന്നവരാണ്. അതിനാൽ തോട്ടം തലത്തിൽ നാളികേര ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്തേണ്ടതുണ്ട്. സംസ്‌കരണം, ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, വ്യാവസായിക ഉപയോഗം കണ്ടെത്തൽ, മൂല്യവർധനവിനായുള്ള ഏകോപനം എന്നിവയിലൂന്നിയാകണം നമ്മുടെ ആഭ്യന്തര നാളികേര വ്യവസായത്തിന്റെ ഭാവി എന്നും കരന്ദ്ലജെ ചൂണ്ടിക്കാട്ടി.

Tags: narendra singh tomar
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies