ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജ്ജന്റീനയ്‌ക്ക് ജയം. വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നീലപ്പട തോൽപ്പിച്ചത്.
കളിയുടെ ആദ്യപകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയിലുമായാണ് നാല് ഗോളുകളും പിറന്നത്. ആദ്യപകുതിയുടെ അധികസമയത്ത് അർജ്ജന്റീന ലോറെറ്റോ മാർട്ടിനസിലൂടെ മുന്നിലെത്തി. തുടർന്നും ആക്രമണം ശക്തമാക്കിയ മെസ്സിയും കൂട്ടരും വെനസ്വേലയുടെ പ്രതിരോധത്തിൽ രണ്ടു തവണകൂടി വിള്ളലുണ്ടാക്കി. 71-ാം മിനിറ്റിൽ ജോക്വിൻ കൊറയയും 74-ാം മിനിറ്റിൽ ആൻഗൽ കൊറയയും ഗോളുകൾ നേടി. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെയാണ് വെനസ്വേല ആശ്വാസ ഗോൾ നേടിയത്.
യോഗ്യതാ റൗണ്ടിൽ ഇതുവരെ 7 മത്സരങ്ങളാണ് അർജ്ജന്റീന പൂർത്തിയാക്കിയത്. നാലെണ്ണത്തിൽ ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏഴിൽ ഏഴിലും ജയിച്ച് ബ്രസീലാണ് ആധിപത്യം തുടരുന്നത്.
Comments