CR7@111
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

CR7@111

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 02:28 pm IST
Facebook
Twitter
WhatsAppTelegram

പോര്‍ച്ചുഗീസ് പടയുടെ കപ്പിത്താന്‍ ലോക ഫുട്‌ബോളിന്റെ നെറുംകയില്‍…. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന റെക്കോര്‍ഡ് ഇനി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് സ്വന്തം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായ ഇരട്ട ഗോള്‍ നേട്ടമാണ് റോണാള്‍ഡോവിനെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനാക്കിയത്. ഇതോടെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 111 ആയി. ഇറാന്റെ വിഖ്യാത താരം അലി ദേയുടെ 109 ഗോള്‍ എന്ന റെക്കോര്‍ഡാണ് പോര്‍ച്ചുഗീസ് താരം മറികടന്നത്. ക്രിസ്റ്റിയാനോയുടെ 180-ാമത്തെ മത്സരമായിരുന്നു ഇത്.

18-ാം വയസ്സില്‍ ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ ഈ 7-ാം നമ്പര്‍ താരം ഗോള്‍ വേട്ട തുരുകയാണ്. പ്രായം 36 കഴിഞ്ഞിട്ടും 18കാരന്റെ ചുറുചുറുക്കോടെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറഞ്ഞ് കളിക്കുകയാണ് റൊണാള്‍ഡോ. സിആര്‍ 7 എന്നാല്‍ ഇന്ന് ഒരു കളിക്കാരന്‍ മാത്രല്ല ശതകോടികളുടെ മൂല്യമുള്ള ബ്രാന്‍ഡാണ്. 17-ാം വയസ്സില്‍ അലക്‌സ് ഫര്‍ഗൂസന്റെ ശിഷ്യനായി ഓള്‍ഡ് ട്രഫോഡില്‍ പന്ത് തട്ടിത്തുടങ്ങിയ മധീരക്കാരന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്ക് പന്ത് തട്ടുകയായിരന്നു.

ലോക ഫുട്‌ബോളര്‍മാര്‍ക്കുള്ള ബാലന്‍ഡോര്‍ പുരസ്‌കാരം അഞ്ച് തവണ സ്വന്തമാക്കി. എല്ലാ തവണയും അവാര്‍ഡ്ദാന വേദിയില്‍ സാക്ഷാല്‍ മെസ്സി തന്നെയായിരുന്നു റൊണാള്‍ഡോയുടെ എതിരാളി. ലോക ഫുട്‌ബോളില്‍ മെസ്സിയാണോ ക്രിസ്റ്റിയാനോയാണോ കേമന്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ഇന്നും തര്‍ക്കം തുടരുകയാണ്. എന്നാല്‍ കളിവിദഗ്ധരില്‍ ഒരു വിഭാഗം ഇന്നും വിശ്വസിക്കുന്നു റൊണാള്‍ഡോയാണ് മറ്റാരെക്കാളും കേമന്‍.. ക്ലബ് ഫുട്‌ബോളില്‍ എന്ന പോലെ അന്താരാഷ്‌ട്ര മത്സരങ്ങളിലും തിളങ്ങാനും പറങ്കിപടയുടെ നായകന് സാധിച്ചു. 2016 യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചതും ഈ മുന്നേറ്റനിരക്കാരന്‍ തന്നെ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ക്രിസ്റ്റിയാനോയെ വലിയ വില കൊടുത്താണ് ക്ലബ്ബ് ഫുട്‌ബോളിലെ എക്കാലത്തേയും രാജാക്കന്മാരായ റയല്‍ മെഡ്രിഡ് സ്വന്തമാക്കിയത്. റെയല്‍ മെഡ്രിഡിന് തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചു. പിന്നീട് റെയലില്‍ നിന്നും വന്‍ തുകയ്‌ക്ക് ഇറ്റാലിയന്‍ ക്ലബ്ബ് യുവാന്റസ് സ്വന്തമാക്കി. രണ്ട് വര്‍ഷത്തെ യുവാന്റസിലെ പ്രകടനത്തിന് ശേഷമാണ് ക്രിസ്റ്റിയാനോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ തിരിച്ചെത്തി. മാഞ്ചസ്റ്ററില്‍ എത്തിയ ഉടനെ തന്നെയാണ് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടം സ്വന്തമാക്കിയത്.

വളരെ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യാനുള്ള ക്രിസ്റ്റിയാനോയുടെ കഴിവിനെ ലോകം അത്ഭുതത്തോടെയാണ് എന്നും വീക്ഷിച്ചത്. ശാസ്ത്രലോകം ഇന്നും ഇതിനെ കുറിച്ച് ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. സാധാരണ ഫു്ടബോള്‍ താരങ്ങള്‍ വിരമിക്കുന്ന പ്രായം കഴിഞ്ഞിട്ടും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഒരഗ്നി ഗോളത്തെ പോലെ ചലിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തിന്റെ സ്വന്തം സിആര്‍ സെവന്‍. അന്താരാഷ്‌ട്ര ഫുട് ബോളില്‍ ഇനിയും തുടര്‍ന്നാല്‍ പല റെക്കോഡുകളും ഈ പോര്‍ച്ചുഗീസ് ഇതിഹാസത്തിന് മുന്നില്‍ കീഴടങ്ങും.. തീര്‍ച്ച.

Tags: ronaldo
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies