കൊച്ചി: പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. എടാ, എടീ എന്നീ വിളികൾ ഒഴിവാക്കണം. ഇതിനായി ഡിജിപി സർക്കുലർ പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു.
ചേർപ്പ് പോലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കേരളത്തിലെ പോലീസിന്റെ പെരുമാറ്റത്തിന് എതിരേ നിരവധി പരാതികളാണ് ഉയർന്നു വന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തിൽ നിന്നും തുടച്ചു നീക്കമമെന്ന നിർദേശം മുന്നോട്ടുവച്ചതും ഇതേ ബെഞ്ചാണ്.
Comments