കൊച്ചി: ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ സിനിമയുടെ ട്രെയ്ലർ പുറത്തുവിട്ടു. ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാസർകോട് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്.
ആസിഫ് അലി, ഷറഫുദീൻ, സണ്ണി വെയ്ൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെയും, സിനിമയുടെ ഒഫീഷ്യൽ പേജിലൂടെയുമാണ് ട്രെയ്ലർ പുറത്തുവിട്ടത്. പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സിനിമ.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും, മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. വലിയപെരുന്നാൾ, തൊട്ടപ്പൻ, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റാണ് നിർവഹിച്ചിരിക്കുന്നത്.
Comments