തൃശൂർ: ഇറച്ചി അരക്കുന്ന യന്ത്രത്തിൽ കൈ അകപ്പെട്ട ബീഹാർ സ്വദേശിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.കട്ട്ലൈറ്റിനും മറ്റുമായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തിലാണ് യുവാവിന്റെ കൈ കുടുങ്ങിയത്.
തൃശൂർ എംജി റോഡിലെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് അപകടത്തിൽപെട്ട മുഹമ്മദ് മുഷറഫ്. സഹപ്രവർത്തകർ ഏറെ നേരം ശ്രമിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ഇതേ തുടർന്ന് റസ്റ്റോറന്റ് ജീവനക്കാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് കേന്ദ്രത്തിലെത്തിയ യുവാവിനെ കൈകളിൽ നിന്ന് യന്ത്രം അറുത്തുമാറ്റി രക്ഷിക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ കൈകൾ യന്ത്രത്തിനകത്ത് നിന്ന പുറത്തെടുക്കാനായത്.രക്ഷാ പ്രവർത്തനത്തിന് ശേഷം യുവാവിനെ വിദഗ്ധ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൈവിരലുകൾക്ക് ക്ഷതമേറ്റ നിലയിലാണ് യുവാവെന്ന് ആശുപത്രി അധികൃർ പറഞ്ഞു.
Comments