കയ്യെത്തും ദൂരെ മെഡൽ നഷ്ടമായവർക്ക് സമ്മാനവുമായി ടാറ്റ മോട്ടോഴ്സ്; 24 ഒളിമ്പ്യൻമാർക്ക് ആൾട്രോസ് കാർ നൽകി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യെത്തും ദൂരെ മെഡൽ നഷ്ടമായവർക്ക് സമ്മാനവുമായി ടാറ്റ മോട്ടോഴ്സ്; 24 ഒളിമ്പ്യൻമാർക്ക് ആൾട്രോസ് കാർ നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 07:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മത്സരം വിജയിക്കുന്നവർക്ക് മാത്രമുള്ളതല്ല. മികച്ച പ്രകടനം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡൽ നഷ്ടമായവർക്ക് ആൾട്രോസ് സമ്മാനമായി നൽകി ടാറ്റാ മോട്ടോഴ്‌സ്. ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിലുള്ള ആൾട്രോസ് പ്രീമിയം ഹാച്ബാക്കാണ് താരങ്ങൾക്ക് സമ്മാനിച്ചത്.

ഹോക്കി, ഗുസ്തി, ഗോൾഫ്, ബോക്‌സിംഗ്, ഡിസ്‌കസ് ത്രോ തുടങ്ങിയ വിഭാഗങ്ങളിലായി മാറ്റുരച്ച 24 ഒളിമ്പ്യൻമാരെയാണ് ടാറ്റ മോട്ടോഴ്‌സ് ആദരിച്ചത്.

മെഡൽ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തവരുടെ പ്രയത്നങ്ങൾ ചെറുതല്ല. മെഡൽ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തിൽ ഇടം പിടിക്കാൻ ഈ കായിക താരങ്ങൾക്ക് സാധിച്ചു. ഇന്ത്യയിലെ വളർന്നു വരുന്ന മറ്റു കായികതാരങ്ങൾക്ക് ഇതൊരു പ്രചോദനമാവുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പറഞ്ഞു.

കായിക താരങ്ങളുടെ മിന്നും പ്രകടങ്ങളിൽ രാജ്യം അഭിമാനം കൊള്ളുന്നു. അവരുടെ പ്രയത്‌നങ്ങൾ വരും തലമുറയ്‌ക്ക് മാതൃകയാകുമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

ടാറ്റയുടെ പ്രീമിയം ഹാച്ബാക്കാണ് ആൾട്രോസ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ വാഹനത്തിന് ഗ്ലോബൽ എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷ ഉറപ്പു നൽകിയിരുന്നു.

 

Tags: Tata motorsTOKYO OLYMPICStata altroz
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies